വയനാട് സീറ്റ് എ ഗ്രൂപ്പിന് വിട്ടു കൊടുത്തതിനെ തുടര്‍ന്ന് ഐ ഗ്രൂപ്പില്‍ കലാപം രൂക്ഷമാക്കുന്നു. ഗ്രൂപ്പിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നേതൃത്വത്തിന് സാധിക്കുന്നില്ലെന്ന ആരോപണം ശക്തമായതിന് പിന്നാലെ ഐ ഗ്രൂപ്പ് നേതാക്കള്‍ കോഴിക്കോട് രഹസ്യ യോഗം ചേര്‍ന്നു. കോഴിക്കോട് വെസ്റ്റ്ഹില്ലിലെ യൂത്ത് ഹോസ്റ്റലില്‍ ചേര്‍ന്ന ഐ ഗ്രൂപ്പ് രഹസ്യയോഗത്തില്‍ രമേശ് ചെന്നിത്തലയ്ക്ക് എതിരെ രൂക്ഷവിമര്‍ശനമാണ് ഉണ്ടായത്. കാലങ്ങളായി ഗ്രൂപ്പ് കൈവശം വച്ചു പോരുന്ന വയനാട് സീറ്റ് നഷ്ടപ്പെട്ടതിനെപ്പറ്റി ഗ്രൂപ്പ് നേതൃത്വം വിശദീകരണം നല്‍കണമെന്നാണ് പ്രവര്‍ത്തകരും നേതാക്കളും പറയുന്നത്.
Comments