വയനാട് സ്ഥാനാര്‍ത്ഥിത്വത്തില്‍ അതൃപ്തരായ കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് നേതാക്കള്‍ നടത്തിയ രഹസ്യ യോഗത്തില്‍ തല്‍ക്കാലം നടപടിയില്ല. ഐ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്തി വേണ്ട അച്ചടക്ക നടപടിയെടുക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നു. ചെന്നിത്തല വീണ്ടും സംസാരിച്ചതിനെ തുടര്‍ന്നാണ് കടുത്ത നിലപാട് വേണ്ടെന്ന തീരുമാനത്തിലേക്ക് മുല്ലപ്പള്ളി എത്തിയത്. ഇതോടെ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ നടപടി വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
Comments