വയനാട്ടില്‍ ഏത് സ്ഥാനാര്‍ത്ഥി വന്നാലും രാഷ്ട്രീയമായി തന്നെ നേരിടുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന് പിളള. രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുമ്ബോഴായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്ന് എടുത്ത തീരുമാനമാണിതെന്നും ബിജെപിയല്ല ഇടതുപക്ഷമാണ് മുഖ്യശത്രുവെന്ന സന്ദേശമാണ് വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നതെന്നും കോണ്‍ഗ്രസിന്റെ ഇടതുപക്ഷ വിരുദ്ധ നിലപാട് ന്യൂനപക്ഷ വോട്ടു നേടാനുള്ള കപട തന്ത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments