സീറ്റ് നിഷേധിക്കപ്പെട്ടതിലെ അതൃപ്തി പരസ്യമാക്കി ബിജെപിയിലെ മുതിർന്ന നേതാവ് മുരളീമനോഹർ ജോഷിയും രംഗത്ത്. മത്സരിക്കുന്നതിൽ നിന്ന് മാറി നിൽക്കണമെന്ന് തന്നോട് ബിജെപി ആവശ്യപ്പെട്ടതായി ജോഷിയുടേതെന്ന പേരിൽ ഒരു പ്രസ്താവന പ്രചരിക്കുന്നുണ്ട്. ഈ പ്രസ്താവനയിൽ പക്ഷേ ജോഷി ഒപ്പിട്ടിട്ടില്ല. എന്നാൽ ബിജെപിയുടെ ജനറൽ സെക്രട്ടറി രാംലാൽ തന്നോട് മത്സരിക്കേണ്ടെന്ന് പറഞ്ഞതായി മുരളീ മനോഹർ ജോഷി പറഞ്ഞെന്ന് ഒരു ദേശീയ ചാനൽ വാർത്ത പുറത്തു വിട്ടിട്ടുണ്ട്.
Comments