വയനാട് ലോക്സഭാ മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ കോൺഗ്രസ് നേതാക്കൾക്കെതിരെ ഒളിയമ്പുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിന് പിന്നിലെ അപ്രിയ സത്യങ്ങൾ തുറന്നുപറഞ്ഞാൽ കോൺഗ്രസ് നേതാക്കൾക്കും വേദനിക്കും എന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. അപ്രിയ സത്യങ്ങൾ തുറന്നുപറയേണ്ട ചില സന്ദർഭങ്ങൾ ഉണ്ടാകുമെന്നും ആ സമയത്ത് അത് തുറന്ന് പറയുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
Comments