പട്ടേൽ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിൽ കീഴ്ക്കോടതി വിധിച്ച ശിക്ഷ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ഹാർദിക് പട്ടേലിന്‍റെ ആവശ്യം സുപ്രീം കോടതി തള്ളി. ശിക്ഷ സ്റ്റേ ചെയ്യണമെന്ന ഹർജി അടിയന്തിരമായി കേൾക്കണമെന്നായിരുന്നു ഹാർദിക് പട്ടേലിന്‍റെ ആവശ്യം. ഹർജി പരിഗണിക്കുന്നതിന് എന്താണ് ഇത്ര ധൃതിയെന്ന് സുപ്രീം കോടതി ചോദിച്ചു. അടുത്തിടെ കോൺഗ്രസിൽ ചേർന്ന ഹാർദിക് പട്ടേൽ ഗുജറാത്തിലെ ജാംനഗർ മണ്ഡലത്തിൽ നിന്ന് മത്സരിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. ജാംനഗർ മണ്ഡലത്തിൽ പത്രിക നൽകേണ്ട അവസാന ദിവസം വ്യാഴാഴ്ചയാണ്. ഇതോടെ ഹാർദിക് പട്ടേലിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്ന് ഏതാണ്ട് ഉറപ്പായി
Comments