ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരായ പരാമര്‍ശത്തിൽ എ വിജയരാഘവനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഎം. തെരഞ്ഞെടുപ്പ് സമയത്ത് ഇടത് മുന്നണി കൺവീനര്‍ ജാഗ്രതയോടെ പെരുമാറണമായിരുന്നു എന്ന് സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമര്‍ശനമുയര്‍ന്നു. പ്രസംഗം എതിരാളികൾ ആയുധമാക്കി. ഇതിന് വഴിയുണ്ടാക്കി കൊടുത്തത് വലിയ വീഴ്ചയാണെന്നാണ് യോഗത്തിൽ പങ്കെടുത്ത നേതാക്കളുടെ നിലപാട്. സ്ത്രീകളെ അധിക്ഷേപിക്കുന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്ന് ഇന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രതികരിച്ചിരുന്നു. ഇടത് മുന്നണി കൺവീനര്‍ക്ക് ജാഗ്രത കുറവുണ്ടായെന്നും പ്രസംഗം പരിശോധിക്കാൻ ലോ ഓഫീസറെ ചുമതലപ്പെടുത്തിയെന്നും വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈനും പറഞ്ഞിരുന്നു.
Comments