ഒളിക്യാമറ ഓപ്പറേഷന് പിന്നിൽ സി പി എം ആണെന്ന ആരോപണം തെളിയിക്കാൻ എം.കെ.രാഘവനെ വെല്ലുവിളിക്കുന്നതായി സി പി എം കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനൻ. രാഘവന്റെ കരച്ചിൽ നാടകം മുൻകൂട്ടി ആസൂത്രണം ചെയ്തതെന്നും സി പി എം ജില്ല സെക്രട്ടറി ആരോപിച്ചു. 5 കോടി രൂപയുടെ ഓഫർ സ്വീകരിച്ചതെന്തിനെന്ന് രാഘവന് വ്യക്തമാക്കണം. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ചെലവിനായി 20 കോടി രൂപ എവിടെ നിന്ന് സമാഹരിച്ചുവെന്ന് രാഘവൻ തുറന്നു പറയണമെന്നും പി മോഹനന് ചൂണ്ടിക്കാട്ടി.
Comments