രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിക്ക് സ്ഥാനാർത്ഥിപോലുമില്ലാത്ത വയനാട്ടിലെ കോൺഗ്രസിന്റെ ദേശീയ അധ്യക്ഷന്റെ മത്സരം പരിഹാസ്യമാണ്. ബദൽ നയത്തോട് കൂടിയ മതേതര സർക്കാരാണ് രാജ്യത്ത് വരേണ്ടത്. കോൺഗ്രസുകാരെ തെരഞ്ഞെടുത്താൽ ചിലപ്പോൾ പെട്ടെന്ന് തന്നെ അവർ ബിജെപി ആയേക്കാം. വിശ്വസിക്കാൻ പറ്റാത്ത വിഭാഗമാണ് കോൺഗ്രസെന്നും പിണറായി വിജയൻ വിമർശിച്ചു.
Comments