ആ പിഞ്ചു കുഞ്ഞ് മരിച്ചു എന്നറിഞ്ഞിട്ടും ഒരു കൂസലിലാതെ അരുണ്‍ മട്ടന്‍ കറിയുംകൂട്ടി ചോറും കഴിച്ചു. അരുണ്‍ എന്ന നരാധമന്റെ ചെയ്തികള്‍ കണ്ട് ഞെട്ടി പോലിസുക്കാരും. തൊടുപുഴയില്‍ രണ്ടാനച്ഛന്‍ ക്രൂരമായി എറിഞ്ഞു കൊലപ്പെടുത്തിയ ഏഴുവയസുകാരന്‍ ശനിയാഴ്ച്ചയാണ് ലോകത്തോട് വിട പറഞ്ഞത്. ഒമ്ബത് ദിവസത്തോളം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ആ കുരുന്നിന്റെ ജീവനു വേണ്ടിയുള്ള പ്രാര്‍ത്ഥനയിലായിരുന്നു കേരളം മുഴുവനും. എന്നാല്‍ എല്ലാ പ്രാര്‍ത്ഥനകളും വിഫലമാക്കി കൊണ്ട് അവന്‍ യാത്രയായി.
പോലീസ് കസ്റ്റഡിയിലുള്ള അരുണ്‍ ആനന്ദിനോട് കുട്ടി മരണപ്പെട്ട വിവിരം പോലീസുകാര്‍ അറിയിച്ചപ്പോള്‍ ഒരു ഭാവഭേദവും അയാളില്‍ ഉണ്ടായില്ല. കൂടാതെ മട്ടണ്‍ കറിയും കൂട്ടി വിശാലമായി ചോറു കഴിച്ച അരുണ്‍ പൊലീസുകാരെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ അമ്ബരപ്പിച്ചിരിക്കുകയാണ്.
മാര്‍ച്ച് 28നാണ് കേരളം ഞെട്ടിയ കൊടുംക്രൂരത അരങ്ങേറിയത്. അന്ന് പുലര്‍ച്ചെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ഏഴുവയസുകാരനെയും കൊണ്ട് അമ്മയും കാമുകനായ അരുണും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തുന്നത്.ആശുപത്രിയിലെത്തിക്കുമ്ബോഴേക്കും കുട്ടിക്ക് ബോധമുണ്ടായിരുന്നില്ല. വീണു പരിക്കേറ്റെന്നായിരുന്നു ആദ്യം പറഞ്ഞത്. ഭീകരമായിരുന്നു മുറിവ്. അതുകൊണ്ടുതന്നെ അരുണും യുവതിയും പറഞ്ഞത് വിശ്വസിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. സംശയം തോന്നിയ ആശുപത്രി ജീവനക്കാര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഉരുത്തിരിഞ്ഞത് ഞെട്ടിപ്പിക്കുന്ന വിവിരങ്ങളായിരുന്നു. ക്രൂരമര്‍ദ്ദനമാണ് പലപ്പോഴായി അരുണില്‍ നിന്ന് ഏഴുവയസുകാരന് നേരിടേണ്ടി വന്നത്. കുട്ടിയുടെ അനുജനായ നാലു വയസുകാരനെയും ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചിരുന്നതായി പോലീസ് കണ്ടെത്തി. കുട്ടികളുടെ അച്ഛന്‍ നേരത്തെ മരിച്ചു പോയിരുന്നു. എല്ലാം കണ്ടിട്ടും അറിഞ്ഞിട്ടും അമ്മ കണ്ടില്ലെന്ന് നടിച്ച് കണ്ണടച്ചു.
കുട്ടിയെ വധിക്കാനുള്ള ശ്രമം, ആക്രമണം, ഭീഷണിപ്പെടുത്തല്‍, ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75ആം വകുപ്പ്, കഠിനമായ ദേഹോപദ്രവം ഏല്‍പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി ഇപ്പോള്‍ത്തന്നെ കേസെടുത്തിട്ടുണ്ട്.കുട്ടി മരിച്ചതോടെ അരുണ്‍ ആനന്ദിനെതിരെ കൊലക്കുറ്റം കൂടി ചുമത്തി. അനുജനായ നാലു വയസുകാരനെ ലൈംഗികമായി ആക്രമിച്ചതിനു പോക്‌സോ കേസുമുണ്ട്. പ്രകൃതി വിരുദ്ധ പീഡനം, ദേഹോപദ്രവമേല്‍പിക്കല്‍ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. വാര്‍ത്തകളുടെയു മറ്റു വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. ആക്രമണ സമയത്ത് മുറിയിലുണ്ടായിരുന്ന കുട്ടികളുടെ അമ്മയെ കേസില്‍ പ്രധാന സാക്ഷിയാക്കും. കുട്ടിയുടെ അമ്മയെ ഇപ്പോള്‍ കൗണ്‍സിലിംഗിന് വിധേയമാക്കികൊണ്ടിരിക്കുകയാണ്. ഇവര്‍ക്കെതിരെ ഇതുവരെ കേസെടുത്തിട്ടി
Comments