ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ഗാനം നിരോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കേന്ദ്ര മന്ത്രി ബാബുള്‍ സുപ്രിയോ രചിച്ച ഗാനമാണ് കമ്മീഷന്‍ നിരോധിച്ചിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരാതിയിന്മേലാണ് നടപടി. തങ്ങളുടെ അംഗീകാരത്തോടെയുള്ളതല്ല ഈ പ്രചാരണ ഗാനമെന്നും നിര്‍ദേശങ്ങള്‍ ലംഘിച്ച് ഇത് പശ്ചിമ ബംഗാളിന്റെ വിവിധ ഇടങ്ങളില്‍ പ്രചരിപ്പിച്ചതായും അഡീഷണല്‍ ചീഫ് ഇലക്‌ട്രല്‍ ഓഫീസര്‍ സഞ്ജയ് ബസു പറഞ്ഞു.
പാട്ട് മാധ്യമങ്ങളിലൂടെയും മറ്റും റിലീസ് ചെയ്യുന്നതിന് മുമ്ബ് അനുമതി വാങ്ങാത്തത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നാണ് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പാട്ടിലെ ഉളളടക്കം സംബന്ധിച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നത്.
പരാതിയെ തുടര്‍ന്ന് പാട്ട് പരിഷ്‌കരിച്ച് സമര്‍പ്പിക്കാന്‍ ബിജെപിയോട് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നേരത്തെയുള്ള പാട്ട് തന്നെ പ്രചരിപ്പിച്ചതോടെയാണ് കമ്മീഷന്‍ ഇത് പൂര്‍ണ്ണമായി നിരോധിച്ചത്.
Comments