You are Here : Home / News Plus

കെ.എസ്.ആര്‍.ടി.സി.യിലെ 1565 എംപാനല്‍ഡ് ഡ്രൈവര്‍മാരേയും പിരിച്ചുവിടണമെന്ന് ഹൈക്കോടതി

Text Size  

Story Dated: Monday, April 08, 2019 07:27 hrs UTC

കെ.എസ്.ആർ.ടി.സി.യിലെ എംപാനൽഡ് കണ്ടക്ടർമാരെ പിരിച്ചു വിട്ടതു പോലെ 1565 എംപാനൽഡ് ഡ്രൈവർമാരേയും ഉടൻ പിരിച്ചുവിടാൻ ഹൈക്കോടതി ഉത്തരവ്.എംപാനൽഡ് ജീവനക്കാരായ 1565 ഡ്രൈവർമാരെ പിരിച്ചുവിട്ട് പി.എസ്.എസി റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം നടത്തണമെന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഏപ്രിൽ 30-നകം ഉത്തരവ് നടപ്പാക്കണമെന്നും കോടതി നിർദേശിച്ചു. എംപാനൽഡ് ഡ്രൈവർമാരെ പിരിച്ചുവിട്ട് തങ്ങൾക്ക് നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് പി.എസ്.സി. റാങ്ക് ലിസ്റ്റിലുള്ള ഡ്രൈവർമാരാണ് ഹൈക്കോടതിയെ സമീപിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.