You are Here : Home / News Plus

തെരഞ്ഞെടുപ്പ് കാലത്ത് 'റഫാൽ' വേണ്ട: വാദം നീട്ടി വയ്ക്കണമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ

Text Size  

Story Dated: Monday, April 29, 2019 09:43 hrs UTC

റഫാല്‍ പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് നീട്ടിവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. നാളെ ഹര്‍ജി പരിഗണിക്കാനിരിക്കെ പുതിയ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയോട് സമയം തേടി. മൂന്ന് ഘട്ടം തെരഞ്ഞെടുപ്പ് ബാക്കി നില്‍ക്കെ പ്രതിപക്ഷത്തിന്‍റെ പ്രധാന തെരഞ്ഞെടുപ്പ് ആയുധമായ റഫാല്‍ സുപ്രീം കോടതിയിലെത്തുന്നത് വൈകിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. പുതിയ സത്യവാങ് മൂലം സമര്‍പ്പിക്കാൻ സമയം വേണമെന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യം പുനഃപരിശോധന ഹര്‍ജി നല്‍കിയിവരെ അറിയിക്കാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.