You are Here : Home / News Plus

കിരൺ ബേദിക്ക് തിരിച്ചടി; ലഫ്. ഗവർണറുടെ അധികാരങ്ങൾ വെട്ടിച്ചുരുക്കി മദ്രാസ് ഹൈക്കോടതി

Text Size  

Story Dated: Tuesday, April 30, 2019 08:01 hrs UTC

പുതുച്ചേരി ലഫ്റ്റനന്‍റ് ഗവർണർ കിരൺ ബേദിക്ക് വൻ തിരിച്ചടി. ലഫ്. ഗവർണർമാരുടെ അധികാരപരിധി വെട്ടിച്ചുരുക്കി മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിന്‍റേതാണ് വിധി. പുതുച്ചേരിയിലെ കോൺഗ്രസ് എംഎൽഎ ലക്ഷ്മിനാരായണൻ നൽകിയ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ നിർണായക വിധി. പുതുച്ചേരി സർക്കാരിന്‍റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടരുതെന്ന് മദ്രാസ് ഹൈക്കോടതി നിർദേശം നൽകി. സർക്കാരിനോട് ദൈനം ദിന റിപ്പോർട്ട് വാങ്ങാൻ ലഫ്. ഗവർണർമാർ‍ക്ക് അധികാരം നൽകുന്ന 2017-ലെ കേന്ദ്ര ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.