മലപ്പുറം പാണ്ടിക്കാട് എ ആര് ക്യാമ്പില്‍ മൂന്ന് പേർക്ക് കൂടി എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു. കണ്ണൂരിൽ തെരഞ്ഞെടുപ്പ് ജോലി കഴിഞ്ഞെത്തിയവർക്കാണ് പനി ബാധിച്ചത്. ഇതോടെ എച്ച് 1 എന്‍ 1 ബാധിച്ചവരുടെ എണ്ണം ഒമ്പതായി. ക്യാമ്പിലെ നൂറോളം പേർക്ക് പനി ബാധിച്ചതിനെ തുടർന്ന് മണിപ്പാലിൽ നടത്തിയ പരിശോധനയിലാണ് എച്ച് 1 എന്‍ 1 ആണെന്ന് കണ്ടെത്തിയത്. പത്ത് പേരുടെ സാംപിൾ പരിശോധിച്ചപ്പോഴാണ് ആറ് പേരിൽ എച്ച് 1 എൻ 1 കണ്ടെത്തിയത്.
Comments