You are Here : Home / News Plus

വടകരയിലെ 82 ബൂത്തുകളില്‍ കള്ളവോട്ട് നടന്നെന്ന് യുഡിഎഫ്

Text Size  

Story Dated: Friday, May 03, 2019 08:32 hrs UTC

കാസര്‍ഗോഡിനും കണ്ണൂരിനും പുറമേ വടകരയിലും കള്ളവോട്ട് ആരോപണം. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തെന്ന ആരോപണവുമായി യുഡിഎഫാണ് ഇവിടെ രംഗത്ത് വന്നിരിക്കുന്നത്. വടകരയില്‍ കള്ളവോട്ട് നടന്നതായി കാണിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍റെ ചീഫ് ഇലക്ഷന്‍ ഏജന്‍റും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ അഡ്വ.കെ.പ്രവീണ്‍ കുമാര്‍ പരാതി നല്‍കി. തലശേരി, കൂത്തുപറമ്പ്,നാദാപുരം നിയമസഭ മണ്ഡലങ്ങളിലെ ചില ബൂത്തുകളിൽ കള്ളവോട്ട് നടന്നെന്നാണ് യുഡിഎഫിന്‍റെ പരാതിയില്‍ പറയുന്നത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.