മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്കെതിരെ നിലപാട് കടുപ്പിച്ച് സിപിഎം. ഇന്ന് ചേര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അതിനിശിത വിമര്‍ശനമാണ് ടിക്കാറാം മീണയ്ക്കെതിരെ ഉയര്‍ന്നത്. മീണയുടെ നടപടികള്‍ പലതും ഏകപക്ഷീയമാണെന്നും ഇടതുപ്രവര്‍ത്തകര്‍ക്കെതിരെ കേസുകള്‍ എടുക്കാന്‍ മീണയ്ക്ക് തിടുക്കം കൂടുതലാണെന്നും സെക്രട്ടേറിയറ്റ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ടിക്കാറാം മീണയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാണ് സിപിഎം സെക്രട്ടേറിയറ്റിലെ പൊതുവികാരം.
Comments