You are Here : Home / News Plus

ഒഡിഷയെ എല്ലാ രീതിയിലും സഹായിക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Sunday, May 05, 2019 01:31 hrs UTC

കഴിഞ്ഞ ദിവസങ്ങളിലായി ആഞ്ഞടിച്ച ഫോനി ചുഴലിക്കാറ്റില്‍ ദുരിതം അനുഭവിക്കുന്ന ഒഡിഷയെ എല്ലാ രീതിയിലും സഹായിക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ചുഴലിക്കാറ്റിന് ഇരയായ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ തയ്യാറാണെന്നും ഇതുസംബന്ധിച്ച്‌ ഒഡിഷ സര്‍ക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയിലാണ് ഫോനി കൊടുങ്കാറ്റ് ഒഡിഷയെ വിറപ്പിച്ച്‌ നീങ്ങിയത്. മരങ്ങള്‍ കടപുഴകി, വൈദ്യുതിയും മറ്റ് ആശയവിനിമയ സംവിധാനങ്ങളും നിലച്ചു, ചെറിയ വീടുകള്‍ നിലംപൊത്തി. ഗ്രാമങ്ങളിലും നഗരങ്ങളിലും വീശിയടിച്ച കാറ്റ് എട്ട് പേരുടെ ജീവനാണ് എടുത്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.