ഐക്യരാഷ്ട്ര സംഘടന ജനീവയിൽ സംഘടിപ്പിക്കുന്ന ലോക പുനർനിർമാണ സമ്മേളനം ഉൾപ്പെടെയുള്ള പരിപാടികളിൽ പങ്കെടുക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ മെയ് 8-ന് യൂറോപ്പിലേക്ക് യാത്ര തിരിക്കും. മെയ് 13-ന് നടക്കുന്ന പുനർനിർമാണ സമ്മേളനത്തിൽ മുഖ്യ പ്രാസംഗികരിൽ ഒരാളാണ് കേരള മുഖ്യമന്ത്രി. പ്രസിദ്ധ അമേരിക്കൻ ധനതത്വശാസ്ത്രജ്ഞനും നൊബേൽ സമ്മാന ജേതാവുമായ ജോസഫ് സ്റ്റിഗ് ലിറ്റ്സ് ഉൾപ്പെടെയുള്ളവർ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. കേരളം നേരിട്ട മഹാപ്രളയത്തിന്റെ അനുഭവങ്ങൾ ഈ സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കുവെയ്ക്കും.
Comments