പാലാ ഉപതെരഞ്ഞെടുപ്പിൽ പാർട്ടി ചെയർമാൻ ഷോൺ ജോർജിനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കവുമായി കേരളാ ജനപക്ഷം പാർട്ടി. എൻ ഡി എയോട് പാലാ സീറ്റ് ആവശ്യപ്പെടുമെന്ന് കേരളാ ജനപക്ഷം രക്ഷാധികാരി പി സി ജോർജ് പറഞ്ഞു. പാലായിലെ സ്ഥാനാർത്ഥി ആരെന്ന് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരുന്ന മെയ് 23 ന് ശേഷമേ തീരുമാനിക്കുകയുള്ളുവെന്നും പി സി ജോർജ് പത്ര സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ ആവശ്യം അംഗീകരിക്കുകയാണെങ്കിൽ പാലായിൽ ഷോൺ ജോർജ് തന്നെ സ്ഥാനാർത്ഥിയാകുമെന്നാണ് കേരളാ ജനപക്ഷം പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
Comments