സ്വവര്‍ഗവിവാഹം നിയമവിധേയമാക്കുന്ന ഏഷ്യയിലെ ആദ്യ രാജ്യമായി തായ്‍ലന്‍ഡ്. വെള്ളിയാഴ്ച പാര്‍ലമെന്‍റില്‍ നടന്ന വോട്ടെടുപ്പില്‍ ബില്‍ പാസാക്കി. 2017ല്‍ തായ്‍ലന്‍ഡ് കോടതി സ്വവര്‍ഗാനുരാഗികള്‍ക്ക് നിയമപരമായി വിവാഹിതരാകാനുള്ള സാഹചര്യമൊരുക്കണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് നിയമം നിര്‍മിക്കാന്‍ പാര്‍ലമെന്‍റ് രണ്ട് വര്‍ഷം സമയം ആവശ്യപ്പെട്ടു. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമാണ് ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്. ഇത് സംബന്ധിച്ച് മൂന്ന് ബില്ലുകളാണ് അവതരിപ്പിച്ചത്. അതില്‍ ഏറ്റവും പുരോഗമനപരമായ ബില്ലാണ് പാസാക്കിയത്. തള്ളിയ രണ്ട് ബില്ലുകളും വിവാഹം എന്നതിന് പകരം സ്വവര്‍ഗ കുടുംബ ബന്ധം, സ്വവര്‍ഗാനുരാഗ യൂണിയന്‍സ് എന്നാണ് വിശേഷിപ്പിച്ചത്.
Comments