വി.എസ്. അച്യുതാനന്ദനെയും തോമസ് ഐസക്കിനെയും രൂക്ഷമായി വിമർശിച്ച് സി.പി.ഐ. നേതാവും മുൻ മന്ത്രിയുമായ സി. ദിവാകരൻ. വി.എസ്. സർക്കാരിന്റെ കാലത്ത് സി.പി.ഐ.യെ അവഗണിച്ചെന്നും അന്നത്തെ ധനമന്ത്രി തോമസ് ഐസക്ക് സി.പി.ഐ. മന്ത്രിമാരുടെ ഫയലുകൾ അനാവശ്യമായി വൈകിപ്പിച്ചെന്നും സി.ദിവാകരൻ കുറ്റപ്പെടുത്തി. ഭരണപരിഷ്ക്കാര വേദി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഡി. സാജു അനുസ്മരണ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.വി.എസ്. സർക്കാരിന്റെ കാലത്ത് മന്ത്രിമാർക്കിടയിൽ രൂക്ഷമായ തർക്കംനിലനിന്നിരുന്നു. ധനകാര്യ മന്ത്രിക്ക് കൊമ്പൊന്നുമില്ല. അദ്ദേഹത്തിന്റെ മുന്നിൽ ഞാൻ ശക്തമായ നിലപാടെടുത്തിട്ടുണ്ട്. ധനകാര്യ മന്ത്രിക്ക് എല്ലാവകുപ്പിലും കയറി മേയാനുള്ള അധികാരമൊന്നുമില്ല- വി.എസ്. സർക്കാരിന്റെ കാലത്തെ സംഭവവികാസങ്ങൾ ഓർമ്മിച്ച് സി.ദിവാകരൻ പറഞ്ഞു.
Comments