സുരേഷ് കല്ലടയുടെ ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാന്‍ നീക്കം ശക്തം. നാളെ തിരിച്ചറിയല്‍ പരേഡ് നടത്താനിരിക്കെ കേസിലെ 7 പ്രതികളും കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങി. ഇവരുടെ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് അന്വേഷണസംഘം.
സുരേഷ് കല്ലട ബസ്സില്‍ യാത്ര ചെയ്തവരെ വൈറ്റിലയില്‍ വിളിച്ചിറക്കി മര്‍ദ്ദിച്ച കേസില്‍ പ്രതികകള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് തൃക്കാക്കര എസിപി പ്രോസിക്യൂഷന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ എതിര്‍ത്തിയില്ല. ഇതോടെ ഏഴ് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
ജയേഷ്, രാജേഷ് ,ജിതിന്‍ ,അന്‍വറുദ്ദീന്‍, ഗിരിലാല്‍, വിഷ്ണുരാജ്, കുമാര്‍ എന്നിവര്‍ക്കാണ് എറണാകുളം ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.
ജാമ്യത്തുക കെട്ടിവച്ച് തൃശൂര്‍ സ്വദേശി ജിതിന്‍ എന്നയാള്‍ ജയിലിന് പുറത്തിറങ്ങുകയും ചെയ്തു. എന്നാല്‍ തിരിച്ചറിയല്‍ പരേഡ് നടക്കാനിരിക്കുന്ന കാര്യം അന്വേഷണ സംഘം വീണ്ടും കോടതിയെ അറിയിച്ചതോടെ മറ്റ് ആറ് പേര്‍ക്ക് ഇത് വരെ ജയിലില്‍ നിന്ന് ഇറങ്ങാനായിട്ടില്ല.
അതേസമയം ഒരു കോടതി അനുവദിച്ച ജാമ്യം അതേ കോടതിക്ക് തന്നെ റദ്ദാക്കാന്‍ കഴിയില്ലെന്നിരിക്കെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് അന്വേഷണ സംഘം
പരാതിക്കാരായ മൂന്ന് പേര്‍ നാളെ ജയിലിലെത്തി പ്രതികളായ ആറ് പേരുടെ തിരിച്ചറിയല്‍ പരേഡ് നടത്തും. പുറത്തിറങ്ങിയ ആളുടെ തിരിച്ചറിയല്‍ പരേഡ് മറ്റൊരു ദിവസത്തേക്ക് മാറ്റേണ്ടി വരും
Comments