You are Here : Home / News Plus

ബിജെപിക്ക് മുന്നറിയിപ്പുമായി നിതീഷ്‍കുമാര്‍

Text Size  

Story Dated: Sunday, May 19, 2019 07:13 hrs UTC

ഭോപ്പാലിലെ ബിജെപി സ്ഥാനാ‍ര്‍ത്ഥി പ്രഗ്യാ സിങ് ഠാക്കൂറിന്‍റെ വിവാദ പ്രസ്താവനകളില്‍ ബിജെപിക്ക് മുന്നറിയിപ്പുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‍കുമാര്‍. പ്രഗ്യാ സിങ് താക്കൂറിനെ പുറത്താക്കാന്‍ ബിജെപി തയ്യാറാകണമെന്ന് നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു.

മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെ രാജ്യസ്നേഹിയാണെന്ന പ്രഗ്യാ സിങ് ഠാക്കൂറിന്‍റെ പ്രസ്താവന വലിയ വിവാദായിരുന്നു. പ്രസ്താവനക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധം ഉയര്‍ന്നതോടെ പ്രഗ്യാ സിങിനെ ബിജെപി തള്ളിപ്പറഞ്ഞു. ഒടുവില്‍ വിവാദത്തില്‍ പരസ്യമായി മാപ്പ് പറഞ്ഞ പ്രഗ്യാ സിങ് മാധ്യമങ്ങള്‍ തന്‍റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നാണ് വിശദീകരണമായി പറഞ്ഞത്.

പ്രഗ്യാ സിങിനോടും ഗോഡ്സെയെ സ്തുതിച്ചുകൊണ്ട് പ്രസ്താവന നടത്തിയ മറ്റു നേതാക്കളോടും ബിജെപി വിശദീകരണം തേടിയിരിക്കുകയാണ്. ബിജെപി. വിവാദ പ്രസ്താവനകള്‍ നടത്തിയ അനന്ദ് കുമാര്‍ ഹെഗ്ഡേ, പ്രഗ്യാ സിംഗ് താക്കൂര്‍, നളിന്‍ കട്ടീല്‍ എന്നിവര്‍ പാര്‍ട്ടിയുടെ അച്ചടക്ക സമിതിക്ക് മുമ്ബാകെ 10 ദിവസത്തിനകം റിപ്പോ‍ര്‍ട്ട് സമര്‍പ്പിക്കണം. സംഭവത്തില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.