എക്സിറ്റ് പോളുകളിൽ തിരുവനന്തപുരത്ത് ബിജെപിക്ക് വിജയ സാധ്യത പറയുന്നുണ്ടെങ്കിലും സാധ്യത തിരുവനന്തപുരത്ത് മാത്രം ഒതുങ്ങില്ലെന്ന് കുമ്മനം രാജശേഖരൻ. മറ്റ് ചില മണ്ഡലങ്ങളിൽ കൂടി ബിജെപിക്ക് വിജയസാധ്യത ഉണ്ടെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു, തിരുവനന്തപുരത്ത് ന്യൂനപക്ഷ ഏകീകരണം ഉണ്ടായാലും അതിനെ മറികടക്കാൻ ബിജെപിയ്ക്ക് ആകുമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. ക്രോസ് വോട്ട് നടന്നിട്ടുണ്ടോ എന്നു ഇപ്പോൾ പറയാൻ ആകില്ല . അങ്ങനെ നടന്നിട്ടുണ്ടെങ്കിലും ബി ജെ പിയുടെ സാധ്യതയെ ബാധിക്കില്ല. ക്രോസ് വോട്ടിംഗ് നടന്നാൽ അത് ഇടത് മുന്നണിക്കാകും തിരിച്ചടിയുണ്ടാക്കുകയെന്നും കുമ്മനം പറഞ്ഞു.
Comments