ഉത്തർപ്രദേശിലെ പിന്നാക്ക വികസനക്ഷേമ വകുപ്പ് മന്ത്രി ഒ.പി. രാജ്ഭറിനെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മന്ത്രിസഭയിൽനിന്ന് പുറത്താക്കി. സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി(എസ്.ബി.എസ്.പി.) അധ്യക്ഷനായ രാജ്ഭർ ഉത്തർപ്രദേശിൽ ബി.എസ്.പി.-എസ്.പി. സഖ്യം മികച്ചവിജയം നേടുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു യോഗി ആദിത്യനാഥിന്റെ നടപടി.
Comments