ഇന്ത്യൻ രാഷ്ട്രീയ ചരിത്രം മാറ്റിയെഴുതി നരേന്ദ്ര മോദി. 68 ദിവസം നീണ്ടു നിന്ന പ്രചാരണത്തിൽ മോദിയുടെ വൈദഗ്ധ്യം രാജ്യം കണ്ടു. നോട്ട് നിരോധനം, തൊഴിലില്ലായ്മ, സാമ്പത്തിക തളര്‍ച്ച തുടങ്ങിയ എല്ലാ വിഷയങ്ങളെയും അപ്രസക്തമാക്കി മോദി അജണ്ട നിശ്ചയിച്ചു. പുല്‍വാമയും ബാലാകോട്ടും പാകിസ്ഥാനും തെരഞ്ഞെടുപ്പില്‍ നിറഞ്ഞുനിന്നു. പ്രതിപക്ഷം ചാര്‍ത്തി നല്‍കിയ ചൗകീദാര്‍ വിശേഷണം പോലും മോദി വോട്ടിലേക്ക് രൂപാന്തരപ്പെടുത്തി. പ്രീ പ്ലാന്‍ഡ് അഭിമുഖങ്ങളിലൂടെ വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് ചര്‍ച്ചയുടെ വഴി തിരിച്ചുവിട്ടു. ഗുഹയിലെ ധ്യാനം പോലും വോട്ടാക്കി മാറ്റി. ഇങ്ങനെ പലവിധത്തിലും തനിക്കൊപ്പം ഇന്ത്യയിലെ ഭൂരിപക്ഷത്തെ നിറുത്താൻ മോദിക്കായി
Comments