ഡി.ജി.പിക്കും ചീഫ് സെക്രട്ടറിക്കും എതിരെ അന്വേഷണം ആവശ്യപ്പെട്ട് ടോമിന്‍ തച്ചങ്കരി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തയച്ചു.ഡി.ജി.പിയുടെ ഫോണ്‍ സംഭാഷണങ്ങള്‍ സംബന്ധിച്ച് അന്വേഷണം വേണമെന്നു കത്തില്‍ ആവശ്യപ്പെടുന്നു.തന്റെ മുന്‍കാല സര്‍വീസ് റെക്കോഡുകള്‍ സുതാര്യമല്ലെന്ന പ്രസ്താവന സത്യവിരുദ്ധമാണ്. ഇക്കാര്യം തെളിയിക്കാനുള്ള രേഖകളോ സംഭവങ്ങളോ ഇല്ല. തന്നെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്ക് ഡി.ജി.പി അയച്ച കത്ത് നിയമവിരുദ്ധമാണ്. ഇത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും തച്ചങ്കരി പറയുന്നു.
Comments