പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മുന്നില്‍ ജയ് ശ്രീറാം വിളിച്ച പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മമതാ ബാനര്‍ജിയുടെ യാത്രക്കിടെ ജയ് ശ്രീറാം വിളിച്ച ആള്‍ക്കൂട്ടത്തോട് ക്രുദ്ധയായി സംസാരിക്കുന്ന മമതാ ബാനര്‍ജിയുടെ വീഡിയോ പുറത്തുവന്നിരുന്നു. നോര്‍ത്ത് 24 പര്‍ഗണാസിലാണ് സംഭവം. രണ്ട് തവണ കാറില്‍നിന്നിറങ്ങിയ മമതാ ബാനര്‍ജി, തനിക്കെതിരെ ജയ് ശ്രീറാം വിളിക്കുന്നവര്‍ക്ക് നേരെ തട്ടിക്കയറി. ജയ് ശ്രീറാം വിളിക്കുന്നവരുടെ പേര് എഴുതിയെടുക്കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. ഇവരില്‍ പത്ത് പേരെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.
Comments