You are Here : Home / News Plus

പി വി അന്‍വറിന്‍റെ ബന്ധുവിന്‍റെ ഉടമസ്ഥതയിലുള്ള തടയണ പൊളിക്കണമെന്ന് ഹൈക്കോടതി

Text Size  

Story Dated: Friday, June 14, 2019 07:50 hrs UTC

പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യ പിതാവിന്‍റെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ തടയണ പൊളിച്ച് നീക്കി റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. 15 ദിവസത്തിനകം പൊളിച്ച് നീക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. 12മീറ്റർ മുകൾ ഭാഗത്തും 6മീറ്റർ നീളത്തിൽ അടി ഭാഗത്തും പൊളിക്കണം. ജില്ലാ കളക്ടർ നൽകിയ റിപ്പോർട്ട്‌ കോടതി പരിഗണിക്കുകയായിരുന്നു. പി വി അൻവറിന്‍റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ വാട്ടർ തീം പാർക്കിനു വേണ്ടിയാണു തടയണ നിര്‍മ്മിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.