You are Here : Home / News Plus

നിപ ബാധിതനായ യുവാവിന്‍റെ സാപിംള്‍ ഫലം നെഗറ്റീവ്

Text Size  

Story Dated: Saturday, June 15, 2019 08:50 hrs UTC

നിപ വൈറസ് ബാധയെ തുടര്‍ന്ന് കൊച്ചി ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്‍റെ ആരോഗ്യനില നന്നായി മെച്ചപ്പെട്ടെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. അവസാനം നടത്തിയ സാംപിള്‍ പരിശോധനയില്‍ നെഗറ്റീവ് റിസല്‍ട്ടാണ് കിട്ടിയത്. ഗുരുതരമായ സ്ഥിതി വിശേഷം ഇതോടെ അവസാനിക്കുകയാണെന്നും നിപ ബാധയില്‍ ആശങ്ക ഒഴിയുകയാണെന്നും ആരോഗ്യമന്ത്രി കണ്ണൂരില്‍ വച്ച് മാധ്യമങ്ങളോട് പറഞ്ഞു. രോഗം റിപ്പോര്‍ട്ട് ചെയ്ത ആളില്‍ ഫലം നെഗറ്റീവായി വന്നെങ്കിലും മുന്‍കരുതലെന്ന നിലയില്‍ ജൂലൈ 15 വരെ സംസ്ഥാനത്ത് നിപ ജാഗ്രത തുടരും. ആസ്റ്റര്‍ മിംസില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില നന്നായി മെച്ചപ്പെട്ടിട്ടുണ്ട്. അവസാനം നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവാണ്. വേറെ ആരിലേക്കും രോഗം പകര്‍ന്നിട്ടില്ല. കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരിലും നിരീക്ഷണത്തിലുണ്ടായിരുന്നവരിലും രോഗലക്ഷണങ്ങളിലുണ്ടായിരുന്നവരിലും എല്ലാം സാംപിള്‍ പരിശോധന നടത്തി. ഇവരുടെയെല്ലാം പരിശോധന ഫലം നെഗറ്റീവാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.