കേന്ദ്ര ബജറ്റിന് പിന്നാലെ പെട്രോളിനും ഡീസലിനും വില വർധിച്ചു. രണ്ട് രൂപ കേന്ദ്ര എക്സൈസ് തീരുവയ്ക്ക് അനുപാതികമായി സംസ്ഥാന സർക്കാരും എക്സൈസ് തീരുവ ഏർപ്പെടുത്തിയതോടെ കേരളത്തിൽ പെട്രോളിന് രണ്ട് രൂപ അമ്പത് പൈസയും, ഡീസലിന് രണ്ട് രൂപ 47 പൈസയുമാണ് വർധിച്ചത്. ഇന്ധന എക്സൈസ് തീരുവയിലും, റോഡ് സെസ് ഇനത്തിലും ഓരോ രൂപയുടെ വർധനയാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്നലെ ബജറ്റിൽ പ്രഖ്യാപിച്ചത്. ഇതോടെയാണ് പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം കൂടിയത്. അടിസ്ഥാന വിലയും കേന്ദ്ര തീരുവയും ചേർന്നുള്ള ആകെ വിലയ്ക്ക് മുകളിൽ സംസ്ഥാന വിൽപന നികുതി കൂടി ചുമത്തുന്നതോടെ കേരളത്തിൽ പെട്രോളിന് രണ്ട് രൂപ അമ്പത് പൈസയും ഡീസലിന് രണ്ട് രൂപ നാൽപ്പത്തിയേഴ് പൈസയും വർധിച്ചു. പെട്രോളിന് 30 ശതമാനവും ഡീസലിന് 23 ശതമാനവുമാണ് സംസ്ഥാന നികുതി.
Comments