രാഷ്ട്രീയ നാടകങ്ങൾക്കിടെ കർണാടക നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും. അന്തരിച്ച അംഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കലാണ് ഇന്നത്തെ അജണ്ട. രാജി നൽകി മുംബൈയിലേക്ക് പോയ വിമത എം എൽ എമാരുടെ അസാന്നിധ്യം സഭയിൽ സർക്കാരിന് തിരിച്ചടിയാകും. രാമലിംഗ റെഡ്ഢി ഉൾപ്പെടെ ബംഗളുരുവിൽ തന്നെയുള്ള വിമത എം എൽ എമാർ പങ്കെടുക്കുന്ന കാര്യവും സംശയമാണ്. എം എൽ എമാരുടെ രാജിയിൽ തീരുമാനം ഉടൻ ഇല്ലെന്നു സ്പീക്കർ വ്യക്തമാക്കിക്കഴിഞ്ഞു. അയോഗ്യത ശുപാർശയിലും കൂടുതൽ തെളിവുകൾ വേണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
Comments