ഹയാന് ചുഴലിക്കൊടുങ്കാറ്റ് നാശം വിതച്ച ഫിലിപ്പീന്‍സില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പങ്കാളിയാകാന്‍ അമേരിക്കന്‍ ഭരണകൂടം. ഇതിനായി നാവികസേനയുടെ യു.എസ്.എസ് ജോര്‍ജ് വാഷിങ്ടണ്‍ എയര്‍ക്രാഫ്റ്റ് കാരിയര്‍ കപ്പല്‍ ഫിലിപ്പീന്‍സില്‍ എത്തും. മരുന്ന്, ഭക്ഷണം, താമസം, ശുചിത്വ സംവിധാനം അടക്കം 20 മില്യണ്‍ ഡോളറിന്റെ അടിയന്തര മാനുഷിക സഹായമാണ് നല്‍കുക. 80 യുദ്ധ വിമാനങ്ങളും 5,000 നാവികരും ഉള്‍പ്പെടുന്ന കപ്പലിനോട് ഹോങ്കോങ് തീരത്ത് നിന്ന് എത്രയും വേഗം തിരിച്ചെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിരോധ സെക്രട്ടറി ചക് ഹെഗലാണ് ഇക്കാര്യമറിയിച്ചത്.
Comments