നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷൻ ഇന്ന് വീണ്ടും ഇടുക്കിയിലെത്തി തെളിവെടുക്കും. റിട്ടയേഡ് ജസ്റ്റിസ് നാരായണക്കുറുപ്പാണ് പീരുമേടെത്തി തെളിവെടുപ്പ് നടത്തുക. പീരുമേട് സബ് ജയിൽ, പീരുമേട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് തെളിവെടുക്കുക. ജയിൽ അധികൃതർ, രാജ്കുമാറിനൊപ്പം ഉണ്ടായിരുന്ന സഹതടവുകാർ, ഡോക്ടർമാർ എന്നിവരുടെ മൊഴി രേഖപ്പെടുത്തും.
Comments