You are Here : Home / News Plus

മാധ്യമപ്രവർത്തകൻ രവീഷ് കുമാറിന് മഗ്‍സസെ പുരസ്കാരം

Text Size  

Story Dated: Friday, August 02, 2019 08:25 hrs UTC

ഈ വർഷത്തെ വിഖ്യാതമായ റമൺ മാഗ്‍സസെ പുരസ്കാരം പ്രശസ്ത മാധ്യമപ്രവർത്തകൻ രവീഷ് കുമാറിന്. ''ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാധ്യമപ്രവർത്തനത്തെ'' മാറ്റിയതിനും, ''നൈതികതയും പ്രൊഫഷണലിസവും ഇഴ ചേർത്തുകൊണ്ട് മാധ്യമപ്രവർത്തനം തുടരുന്നതിനു''മാണ് പുരസ്കാരമെന്ന് മഗ്‍സസെ ഫൗണ്ടേഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. ''ഏഷ്യയിലെ നൊബേൽ'' എന്നാണ് മഗ്‍സസെ പുരസ്കാരം അറിയപ്പെടുന്നത്. രവീഷ് കുമാറുൾപ്പടെ അഞ്ച് പേർക്കാണ് ഇത്തവണ പുരസ്കാരം നൽകുക. രവീഷിന് പുറമേ, മ്യാൻമറിൽ നിന്നുള്ള മാധ്യമപ്രവർത്തകൻ കോ സ്വെ വിൻ, തായ്‍ലൻഡിൽ നിന്നുള്ള മനുഷ്യാവകാശപ്രവർത്തക ആങ്ഖാനാ നീലാപായ്‍ജിത്, ഫിലിപ്പീൻസിൽ നിന്നുള്ള സംഗീതജ്ഞൻ റായ്‍മണ്ടോ പുജാൻതെ കായാബ്യാബ്, ദക്ഷിണ കൊറിയയിൽ നിന്നുള്ള പ്രശസ്ത യുവനടൻ കിം ജോങ് കി എന്നിവരാണ് ഇത്തവണ പുരസ്കാരത്തിനർഹരായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.