വിശ്വാസികള്‍ക്ക് മൃതദേഹങ്ങൾ സ്വന്തം വിശ്വാസം അനുസരിച്ച് സംസ്കരിക്കാനുള്ള അവകാശം വേണമെന്നാവശ്യപ്പെട്ടുള്ള യാക്കോബായ സഭയുടെ ഹർജിയിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഹർജിക്കാരോട് ഹൈക്കോടതിയെ സമീപിക്കാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസ് എസ് എ ബോബ്ഡേ അദ്ധ്യക്ഷനായ കോടതിയാണ് ഹര്‍ജിയില്‍ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിയത്. വിഷയത്തില്‍ ഹൈക്കോടതി എടുക്കുന്ന തീരുമാനത്തിന് ശേഷം ആവശ്യമെങ്കിൽ വീണ്ടും യാക്കോബായ സഭക്ക് സുപ്രീംകോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
Comments