2018ലെ ആഗോള ജിഡിപി റാങ്കിങിൽ ഇന്ത്യ ഏഴാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു.യു.കെ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്കാണ് യഥാക്രമം അഞ്ചും ആറും സ്ഥാനങ്ങൾ. 2017ൽ ഇന്ത്യ ആറാമത്തെ വലിയ സമ്പദ്ഘടനയായിരുന്നുവെന്നും വേൾഡ് ബാങ്ക് റിപ്പോർട്ടിൽ പറയുന്നു. റാങ്കിങിൽ യുഎസ് ആണ് ഒന്നാം സ്ഥാനത്ത്. 20.5 ട്രില്യൺ ഡോളറാണ് 2018ൽ യുഎസിലെ മൊത്ത ആഭ്യന്തര ഉത്പാദനം. 13.6 ട്രില്യൺ ഡോളറുമായി ചൈനയാണ് രണ്ടാം സ്ഥാനത്ത്. അഞ്ച് ട്രില്യൺ ഡോളറുമായി ജപ്പാന് മൂന്നാം സ്ഥാനമാണുള്ളത്. 2018ൽ ഇന്ത്യയുടെ ജിഡിപി 2.7 ട്രില്യൺ ഡോളറായിരുന്നു. അതേസമയം, യുകെയുടെയും ഫ്രാൻസിന്റെയുമാകട്ടെ 2.8 ട്രില്യൺ ഡോളറായിരുന്നു. ജർമനിക്കാണ് നാലാംസ്ഥാനം(3.99 ട്രില്യൺ ഡോളർ)
Comments