You are Here : Home / News Plus

സ്ഥാനമോ പദവിയോ കൃത്യനിര്‍വണത്തില്‍ തടസമാകില്ലെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Sunday, August 04, 2019 05:19 hrs UTC

 സ്ഥാനമോ പദവിയോ കൃത്യനിര്‍വണത്തില്‍ തടസമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എത്ര ഉന്നതനായാലും തെറ്റ് ചെയ്താല്‍ ശിക്ഷിക്കപ്പെടും. നിയത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്നും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരില്‍ വനിതാ ബറ്റാലിയന്റെ പാസിംഗ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ലോക്കപ്പ് മര്‍ദ്ദനവും കസ്റ്റഡി മരണവും സര്‍ക്കാര്‍ വെച്ചുപൊറിപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മോശം പെരുമാറ്റത്തില്‍ കര്‍ക്കശനടപടി സ്വീകരിക്കും. ചിലരുടെ മോശം പെരുമാറ്റ പോലീസിന്റെ നേട്ടങ്ങളെ വിലകുറച്ച്‌ കാണിക്കുന്നു.

കഴിഞ്ഞ ദിവസം നടന്ന ശ്രീറാം വെങ്കിട്‌രാമന്‍ പ്രതിയായ അപകട മരണത്തിലും പോലീസിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ശ്രീരാമിനെ രക്ഷിക്കാന്‍ പോലീസ് ശ്രമം നടത്തുന്നുണ്ടെന്നായിരുന്നു ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍ സാഹചര്യങ്ങളിലെ അപകട പരിരക്ഷ കൂടുതല്‍ ഉറപ്പാക്കാന്‍ വേണ്ട നടപടികളെക്കുറിച്ച്‌ ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.