You are Here : Home / News Plus

ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനം

Text Size  

Story Dated: Sunday, August 04, 2019 05:28 hrs UTC

മദ്യപിച്ച്‌ കാറോടിച്ച്‌ മാധ്യമ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനം. ശ്രീറാമിന് ഒപ്പമുണ്ടായിരുന്ന വഫ ഫിറോസിന്റെ വാഹനത്തിന്റെ രജിസ്‌ട്രേഷനും റദ്ദാക്കും.

സര്‍വേ ഡയറക്ടര്‍ ആയി നിയമിതനായ ഉദ്യോഗസ്ഥന്റെ പ്രവൃത്തിയില്‍ കര്‍ശനമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കി. ഫേസ്ബുക്ക് പോസ്റ്റില്‍ വൈദ്യുതിവകുപ്പ് മന്ത്രി എംഎം മണിയും പദവിനോക്കാതെയുള്ള നടപടി ശ്രീറാമിന് എതിരെയുണ്ടാകുമെന്ന് അറിയിച്ചിരുന്നു.

മുന്‍പും അമിത വേഗതയ്ക്ക് പഴികേട്ടിട്ടുള്ളയാളാണ് ശ്രീറാം വെങ്കിട്ടരാമന്‍. ഇത് വെങ്കിട്ടരാമന്‍ ഒരു പഴയ അഭിമുഖത്തില്‍ സമ്മതിച്ചിരുന്നു. മദ്യപിച്ച്‌ ലക്കുകെട്ടയാള്‍ക്ക് വാഹനം നല്‍കിയതിനാണ് വഫയുടെ പേരിലുള്ള വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്. വഫയുടെ ലൈസന്‍സും റദ്ദാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.