ഇന്ത്യയുടെ മിസൈല്‍ വികസനം കൈയേറ്റത്തിനുള്ളതല്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യന്‍ സായുധസേന മറ്റു രാജ്യങ്ങളെ ആക്രമിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര, രാജ്യാന്തര തലത്തില്‍ ക്രമസമാധനം നിലനിര്‍ത്തുന്നതിനാണ് ഇന്ത്യന്‍ സേന പ്രവര്‍ത്തിക്കുന്നത്.
പ്രതിരോധ തയാറെടുപ്പുകള്‍ ഈ ചിന്തയ്ക്കു കീഴിലാണെന്നും ഇത് പൃഥ്വി, അഗ്‌നി, ആകാശ്, ത്രിശുല്‍, ബ്രഹ്മോസ് തുടങ്ങിയ മിസൈലുകളുടെ പേരില്‍ പ്രതിഫലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പല രാജ്യങ്ങളും അവരുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നു.
ഇന്ത്യന്‍ സേനയുടെ ശക്തി വര്‍ധിപ്പിക്കാന്‍ ഹൈപ്പര്‍സോണിക് മിസൈലുകള്‍ വികസിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്തവര്‍ ഇപ്പോള്‍ സമാധാനത്തിനും ജനാധിപത്യത്തിലും ചേരാന്‍ ആഗ്രഹിക്കുന്നു. ആയുധ ശക്തിക്ക് ഇതില്‍ പങ്കുണ്ടെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു
Comments