വയനാട് അമ്പലവയല്‍ ടൗണിൽ വച്ച് തമിഴ്നാട് സ്വദേശികളായ യുവാവിനെയും യുവതിയെയും ക്രൂരമായി മര്‍ദ്ദിക്കുകയും യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതി സജീവാനന്ദൻ പിടിയിലായി. കർണാടകത്തിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. കർണ്ണാടകയിലെ മധൂർ എന്ന സ്ഥലത്ത് ഒരു കൃഷിയിടത്തിൽ ജോലിക്കാരനായിട്ടായിരുന്നു ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. കോളിയടിക്കാരൻ ബിനോയ്, ജോസ് എന്നവരുടെ കൃഷിയിടത്തിലെ ഷെഡിൽ നിന്നും ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് മാനന്തവാടി എഎസ്പിയുടെ പ്രതേക അന്വേഷണ സംഘമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്ത്. ഇയാളുമായി അന്വേഷണ സംഘം അമ്പലവയലിലേക്കു പുറപ്പെട്ടിട്ടുണ്ട്. സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും.
Comments