സംസ്ഥാനത്തെ ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉരുള്‍പൊട്ടലിന് സാധ്യതയുള്ള പ്രദേശങ്ങള്‍ ശാസ്ത്രീയ പഠനം നടത്തി കണ്ടെത്തുമെന്നും ഇതിനായുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉരുള്‍പൊട്ടല്‍ മേഖലയില്‍ ശാസ്ത്രീയ പരിശോധന നടത്താന്‍ വിദഗ്ധസംഘത്തെ നിയോഗിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കവളപ്പാറ ദുരന്തഭൂമി സന്ദര്‍ശിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Comments