പശ്ചിമ ബംഗാളില്‍ ബി ജെ പി യുടെ വളര്‍ച്ചയെ തടയാനെന്നോണം പുതിയ ഫോര്‍മുല അവതരിപ്പിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ബംഗാള്‍ കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ദേശം സോണിയ ഗാന്ധി അംഗീകരിച്ചു.
സിപിഐഎം ഉള്‍പ്പെടെയുള്ള ഇടത് മുന്നണിയുമായി ഉടന്‍ ചര്‍ച്ച തുടങ്ങുമെന്ന് പിസിസി അധ്യക്ഷന്‍ സുമന് മിത്ര വ്യക്തമാക്കി. വെള്ളിയാഴ്ച സോണിയ ഗാന്ധിയുമായി ബംഗാള്‍ പിസിസി പ്രസിഡന്റ് സുമന് മിത്ര കൂടിക്കാഴ്ച നടത്തിയിരുന്നു.
പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതിനൊപ്പം മത്സരിക്കാനാണ് തീരുമാനം.
ഇതനുസരിച്ച് കലിഗഞ്ച്, ഖരഗ്പുര്‍ സീറ്റുകളില്‍ കോണ്‍ഗ്രസും കരിംപുര്‍ സീറ്റില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയും മത്സരിക്കും. മൂന്നു സീറ്റിലും പരസ്പരം സഹകരിക്കാനാണ് നിലവിലെ ധാരണ.
Comments