അസം പൗരത്വ റജിസ്റ്ററിന്‍റെ അന്തിമരൂപം നാളെ രാവിലെ 10 മണിക്ക് കേന്ദ്രസർക്കാർ പുറത്തു വിടും. അസമിൽ ഇപ്പോൾ കഴിയുന്നവരിൽ എത്ര പേർ ഔദ്യോഗികമായി ഇന്ത്യൻ പൗരത്വമുള്ളവരാണെന്നും അല്ലെന്നും വേർതിരിക്കുന്നതാണ് പൗരത്വ റജിസ്റ്റർ. പട്ടികയുടെ ആദ്യരൂപം ഒരു വർഷം മുമ്പാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടത്. അന്ന് 41 ലക്ഷം ആളുകളുടെ പേരുകളാണ് അസം പൗരത്വപ്പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടത്. ഈ പട്ടിക പുനഃപരിശോധിച്ചാണ് പുതിയ രേഖ പുറത്തുവിടുന്നത്.
Comments