മലപ്പുറം ജില്ലയില്‍ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്ന ആണ്‍കുട്ടികളുടെ എണ്ണം കൂടുന്നതായി പഠന റിപ്പോര്‍ട്ട്. ദില്ലിയിലെ ജാമിയ മിലിയ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ കെപി ജയരാജ് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. തിരുവനന്തപുരത്ത് നടന്ന സെമിനാറില്‍ ആണ് ജയരാജ് പ്രബന്ധം അവതരിപ്പിച്ചത്.
സ്വവര്‍ഗ്ഗാനുരാഗികളാണ് ആണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നത്.ചുരുങ്ങിയ പണത്തിന് വേണ്ടി പോലും കുട്ടികള്‍ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നതായാണ് വിവരം. ചില കുട്ടികള്‍ക്ക് 10 മുതല്‍ 20 രൂപ വരെയാണ് ഒരുതവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ കിട്ടുന്നത്. പ്രതി ദിനം 800 രൂപവരെ സമ്പാദിക്കുന്ന കുട്ടികളും ഇക്കൂട്ടത്തില്‍ ഉണ്ടെന്നാണ് ജയരാജിന്റെ പഠനം വ്യക്തമാക്കുന്നത്.
Comments