കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിന്റെ പശ്ചാത്തലത്തിൽ കൊച്ചി നഗരസഭയ്ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. നഗരസഭ കാര്യക്ഷമമായി ഒന്നും ചെയ്യുന്നില്ലെന്നും കോടതി വിമർശിച്ചു. എന്തിനാണ് ഇങ്ങനെയൊരു നഗരസഭയെന്നും എന്തുകൊണ്ടാണ് നഗരസഭയെ സർക്കാർ പിരിച്ചുവിടാത്തതെന്നും ഹൈക്കോടതി ചോദിച്ചു. സർക്കാർ മുൻകൈയെടുത്ത് നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് നഗരസഭയ്ക്കെതിരെ രൂക്ഷവിമർശനം നടത്തിയത്.
Comments