പ്രതിപക്ഷത്തെ പടലപിണക്കംമൂലം ബിജെപി അനായാസ വിജയം പ്രതീക്ഷിച്ചിരുന്ന ഹരിയാണയിൽ കോൺഗ്രസിന്റെ അപ്രതീക്ഷിത മുന്നേറ്റം. 90 സീറ്റുകളിൽ 75 സീറ്റുകൾ ലക്ഷ്യം വെച്ചിറങ്ങിയ ബിജെപിക്ക് ഇതുവരെ വ്യക്തമായ മേൽക്കൈ നേടാനായിട്ടില്ല. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപിക്ക് 43 സീറ്റുകളിൽ ലീഡുണ്ട്. 30 സീറ്റിൽ ലീഡ് ചെയ്ത് കോൺഗ്രസ് തൊട്ടുപിന്നാലെയുണ്ട്.
Comments