കുത്തനെ കുതിച്ചുയരുന്ന സവാള വില നിയന്ത്രിക്കാൻ സംസ്ഥാനസർക്കാർ ഇടപെടുന്നു. സവാള സംഭരിച്ച് കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യാൻ സപ്ലൈകോയ്ക്ക് സർക്കാർ അനുമതി നൽകി.സവാള വിലവർധനവിനെ തുടർന്ന് ഒക്ടോബർ ആദ്യം സപ്ലൈകോ കിലോ 38 രൂപ നിരക്കിൽ സവാള സംഭരിച്ച് സംസ്ഥാനത്ത് വിതരണം നടത്തിയിരുന്നു. ഇതേ രീതിയിൽ കുറഞ്ഞ വിലയ്ക്ക് സവാള സംഭരിച്ച് വിതരണം നടത്താനാണ് സപ്ലൈകോ ഉദ്ദേശിക്കുന്നത്.
Comments