കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അംഗീകരിച്ച കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് ധിക്കാരപരമാണെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് ചെയര്മാന് ജോണി നെല്ലൂര്‍. യു.ഡി.എഫിന് മേല്‍ക്കൈയുള്ള മണ്ഡലങ്ങളെയാണ് റിപ്പോര്‍ട്ട് ബാധിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല. റിപ്പോര്‍ട്ടിനെതിരെ ഭരണപങ്കാളിത്തം ഉപേക്ഷിക്കലും മുന്നണി വിടലുമുള്പ്പെടെ ഏതറ്റം വരെയും പോകും. 20ന് തിരുവനന്തപുരത്ത് ചേരുന്ന പാര്‍ട്ടി അടിയന്തിര യോഗം അക്കാര്യം ചര്‍ച്ച ചെയ്യും. എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ പിന്തുണക്കും-അദ്ദേഹം പറഞ്ഞു.
Comments